ദോഹ: പ്രജനന കാലമായതിനാൽ
മത്സ്യബന്ധനത്തിലേർപെട്ടവർനീല ഞണ്ടുകളെ പിടിക്കുന്നത് നിശ്ചിതകാലത്തേക്ക്
ഖത്തർ നിരോധിച്ചു.
ഡിസംബർ 31 വരെയാണ് നീല ഞണ്ട് വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
നീല ഞണ്ടുകളുടെ സുരക്ഷയും സമുദ്ര വിഭവങ്ങളുടെ നിലനിൽപ്പും കണക്കിലെടുത്താണ് നീലഞണ്ടുകളുടെ ട്രോളിംഗ് ഏർപ്പെടു ത്തിയതെന്ന്നഗരസഭാകാര്യ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ
മാധ്യമകുറിപ്പിൽ അറീയിച്ചു.
കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ് അഥവാ നീലഞണ്ട്. ഉൾക്കടലുകൾ, നദീമുഖങ്ങൾ, ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. ......
ദോഹ:ഹെൻലി പാസ്പോർട്ട് സൂചികയിൽ 85-ാം സ്ഥാനത്തേക്ക് താഴ്ന്ന
ഇന്ത്യൻപാസ്പോർട്ട് സ്മാർട്ടാകുന്നു.
കാലാവധികഴിഞ്ഞ ഇന്ത്യന്‍ പാസ്പോര്‍ട്ട്കൾ ഓണ്‍ലൈനായി പുതുക്കാനുള്ളസാങ്കേതിക സംവിധാനം ലളിത മാക്കിപാസ്പോർട്ട് സേവാ പ്രോഗ്രാം (പിഎസ്പി).
ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാസിസ്റ്റത്തിലൂടെയാണ് സേവനം ലഭ്യമാകുക. ഇനിമുതൽ എല്ലാത്തരം പാസ്പോര്‍ട്ട് പുതുക്കലിനും പൊലീസ് വെരിഫിക്കേഷൻനിർബന്ധമില്ല.ജനന തീയതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ......
ദോഹ: താപനില വർദ്ധിച്ചുവരുന്നതിനാൽ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് കുട്ടികളെയും മുതിർന്ന വരെയും സംരക്ഷിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊളാബറേറ്റിംഗ് സെന്റർ ഓൺ ട്രോമ, ഖത്തറിലെ താമസക്കാരെ ചൂടുള്ള കാലാവസ്ഥയിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള മികച്ച രീതികളുടെ ഒരു പട്ടിക എച്ച്എംസിയുടെ ഹമദ് ട്രോമ സെന്ററിന്റെ (എച്ച്ടിസി) ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്ഐപിപി) പുറത്തിറക്കിയിട്ടുണ്ട്.
കുട്ടികളുടെ ശരീരം മുതിർന്നവരുടെ ശരീരത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ചൂടാകുമെന്നും ഇത് അവരെ ചൂടിൽ സമ്മർദ്ദത്തിനും അനുബന്ധ സങ്കീർണതകൾക്കും ഇരയാക്കുമെന്ന് ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ആയിഷ അബീദ്പറഞ്ഞു.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ചൂടിന്റെ പീക്ക് സമയങ്ങളിൽ പുറത്ത് താമസിച്ചാൽ പ്രായമായവരോ മറ്റ് രോഗങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ളവരോ കൊച്ചുകുട്ടികളെപ്പോലെ തന്നെ ദുർബലരാണ്," ഡോ. ......
ദോഹ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി വകറ ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിൽ "ജാക്ക്പോട്ട് ജേർണി" മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
ദോഹ: അടിസ്ഥാന വികസന സൗകര്യ മേഖലയിൽ 81 ബില്യൺ റിയാലിന്റെ പദ്ധതികൾ പ്രഖ്യപിച്ച് ഖത്തർ. പുതിയ റോഡുകളും, നിലവിലെk റോഡ്കളുടെ വീതി കൂട്ടുന്നതടക്കമുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)
വിവിധ പദ്ധതികൾ നടപ്പിലാക്കുക.
അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണിത്.
സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മറ്റ് സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ......